ISL 2017: FC Pune City Vs Bengaluru FC, Highlights
ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിക്ക് ജയം. പൂനെയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബംഗളൂരു തോല്പിച്ചത്.
ആദ്യപകുതിയില്‍ 35-ാം മിനിറ്റില്‍ ആദില്‍ ഖാന് നേടിയ ഗോളില്‍ പൂന സിറ്റി എഫ്സി 1-0നു മുന്നിട്ടു നിന്നു. എന്നാല്‍ 56 -ാം മിനിറ്റില്‍ ബല്‍ജിത് സാഹ്്നി ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ കഥ മാറി. പത്തുപേരുമായി കളിക്കേണ്ടി വന്ന പൂനയ്ക്കെതിരെ മിക്കുവിന്റെ ഇരട്ട ഗോളുകളില്‍ ബംഗളൂരു എഫ്സി മുന്നില്‍ക്കയറി. 65, 79 മിനിറ്റുകളിലായിരുന്നു മികുവിന്റെ ഗോളുകള്‍. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിലെ ഗോളിലൂടെ 3-1നു വിജയം കൈപ്പിടിയിലൊതുക്കുകയും ചെയ്തു. ജയത്തോടെ 12 പോയിന്റായ ബംഗളൂരും പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഒമ്പത് പോയിന്റുമായി എഫ്സി ഗോവ രണ്ടാമതും ഇത്രതന്നെ പോയിന്റുള്ള ചെന്നൈയിനും പൂനയും മൂന്നും നാലും സ്ഥാനങ്ങളിലുമാണ്.